Wednesday, June 28, 2017

Godfather | 1972 | English | Francis Ford Coppola

IMDB:http://www.imdb.com/title/tt0068646/?ref_=rvi_tt

പണം എന്നതല്ല മനുഷ്യന്റെ ആത്യന്തികമായ അഭിവാഞ്ച എന്നത് സത്യം.



അമേരിക്കയിലെ രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമാണ് ഈ ചിത്രത്തിലെ കാലഘട്ടം. അവിടെ നടക്കുന്ന സമാന്തര ഭരണ സംവിധാനം. ഗോഡ് ഫാദർ എന്നത് ഒരു വിളിപ്പേരും അധികാര ചിഹ്നവും ആണ്.


ഒരു ഇറ്റാലിയൻ കുടുംബം ആണ് കാൻവാസ്‌.



നന്നായി പൊളിറ്റിക്സ്, പവർ, എടുത്തു ചാട്ടം, ഒടിക്കാതെ 'വളക്കൽ' , നെഗോസിയേഷൻ , ഉന്മൂലനാശനം.. എല്ലാം ഉണ്ട്.


പടം തിരക്ക് പിടിക്കാതെ കാണണം. മൂന്നു മണിക്കൂർ ആണ്. പലപ്പോഴും അതിശയോക്തി ഇല്ല എന്ന് തന്നെ പറയാം. ചൂടാവുന്ന നായകന്റെ പവർ ആണ് നിങ്ങക്ക് ഇഷ്ടമെങ്കിൽ കാണണ്ട. പേടി എന്ന വികാരം പലരുടെ മുഖത്തും നിങ്ങക്ക് തിരിച്ചറിയാൻ പറ്റണം!
പശ്ചാത്തലം നന്നായി ഒരുക്കിയിരിക്കുന്നു.


കുടുംബം നന്നായി ചേർത്ത് കൊണ്ട് പോകുന്നുണ്ട് ഇതിൽ. നമ്മടെ വടക്കൻ പാട്ടിലെ തറവാട്ടിലെ അമ്മമാർ പോലെ. പക്ഷെ ഒരു സമുറായി ഭരണം അല്ല ഇതിൽ.


നിറങ്ങൾ, ശബ്ദങ്ങൾ, നിഴലുകൾ, ഇറ്റാലിയൻ സുദീഘ സംഭാഷണങ്ങൾ.
ഒരു വ്യവസ്ഥാപിതമായ ഒരു നിലനില്പിൽ ഇങ്ങനെ ഗോഡ് ഫാദർ മാർ ഉണ്ടാവും. ഉണ്ടായിരിക്കണം എന്നും പടം ഓർമിപ്പിക്കുന്നു.


പോസ്റ്ററുകളിൽ  ഉള്ള പേര് തന്നെ എല്ലാം പറയുന്ന പോലെ !



No comments:

Post a Comment