Sunday, January 1, 2017

ദൻഗൽ | Dangal
2016 | Hindi | Dir: Nitesh Tiwari


ഒരു ആമിർഖാൻ സിനിമ ഇപ്പൊ ഒരു പ്രതീക്ഷയോടെ ആണ് കാണുന്നത്. കമൽ ഹസ്സൻ ഒരു കാലത്തു എന്നെ ഇങ്ങനെ പ്രതീക്ഷിപ്പിച്ചിരുന്നു. ഈ  സിനിമ അതിലേക്കും അപ്പുറത്തേക്കാണ്. ആമിർ ഖാൻ എന്ന അനുഭവം മാത്രം അല്ല. ഇന്ത്യൻ സങ്കൽപ്പത്തിലെ ഒരു അച്ഛൻ - ഒരു മാസ്മരിക അനുഭവമാണ് അത് തരുന്നത്. ആമിർ ഖാൻ അവിടെ ഇല്ല. :)


രണ്ടു പെൺകുട്ടികളുടെ ഗുരു ആയ അച്ഛൻ. കുട്ടികൾ ആണ് നമ്മളെ നയിക്കുന്നത്. ഇതിലെ അച്ഛൻ പറയുന്നു "ഒരു ഗുരു ആവാൻ ഞാൻ അച്ഛൻ അല്ലാതെ ആവണം" . സത്യത്തിൽ ഞാൻ ഒരു ഗുസ്തി പ്രേമി അല്ല. എന്തായാലും ഗീതയെയും ബബിതയെയും എനിക്കറിഞ്ഞിരുന്നില്ല. അതിനാൽ ഒരു കല്പിത കഥയായി ഇതിനെ ഞാൻ കണ്ടു. എന്നാൽ സംവിധായകൻ ഇവിടെ മിടുക്കൻ ആണ്. പതുക്കെ നമ്മെ ഒരു സാധാരണ ജീവിതത്തിലേക്ക് കൊണ്ട് വരും. സാധാരണ ഒരു ഭാരതീയൻ. അവനോട് സമൂഹം പറഞ്ഞിരിക്കുന്ന നിസ്സഹായാവസ്ഥ. പക്ഷെ അത് മിഥ്യയാണെന്നും ഒരുത്തനു രക്ഷപ്പെടാനും പറ്റും  എന്ന ഒരു പ്രത്യാശ ആണ് സിനിമയിൽ നിറഞ്ഞു നിൽക്കുന്നത്.
സാധാരണ കലാമൂല്യം ഉള്ള മുഹൂർത്ത ദാരിദ്ര്യം ഒരു പ്രശനം ആവാറുണ്ട് ഇത്തരം സംഭവ കഥയിൽ. പക്ഷെ അത്യാവശ്യം നീളമുള്ള ഒരു സിനിമയാണ് ഇത്. ആദ്യ പാദത്തിൽ നമ്മൾ വിജയിക്കാൻ ആഗ്രഹിച്ച ആൾ പതുക്കെ നമ്മടെ മനസ്സിൽ 'തിരിയുന്നത്' രസകരമായി സംവിധായകൻ കാണിച്ചിരിക്കുന്നു. അങ്ങനെ അച്ഛൻ ആണ് താരം. കഥാപാത്രവും അഭിനയിച്ച നടനും. ഒരു ചെറിയ ഷോട്ട് എടുക്കാൻ വേണ്ടി തടിയൻ അച്ഛന്റെ ശരീരം കുറച്ച നടൻ ഒരു അത്ഭുതം തന്നെ. അതിനെ സഹായിച്ച ആളുകൾ (ട്രൈനെർ, ഭക്ഷണ സഹായികൾ) എല്ലാവരും അഭിനന്ദനം അർഹിക്കുന്നു.

നമ്മൾ കുട്ടികളെ  കൂട്ടി കാണേണ്ട ഒരു ചിത്രം. പറ്റുമെങ്കിൽ അച്ഛനമ്മമാരെയും.




I salute Mahavir Singh Phogat who is a dronacharya award winner. According to Aamir, he was 10 times strict in real life!. നിങ്ങൾ ഒരു ഉദാഹരണം അല്ല ഒരു ഇതിഹാസ നായകൻ ആണ്.


Critics - I think at some shot, we have noticed a 'puma' shoes for mr. Phogat. I really doubt it as a failure of art-director. Surely this is not a commercial movie with Art focus.