Thursday, February 2, 2017

ജേക്കബിന്റെ  | Jacob's Kingdom of Heaven
2016 | മലയാളം  | സംവിധാനം: വിനീത് ശ്രീനിവാസൻ

IMDB: http://www.imdb.com/title/tt5376232/?ref_=nv_sr_5

സിനിമ ഏപ്രിൽ ഇറങ്ങിയെങ്കിലും അടുത്ത ഫെബ്രുവരിക്കേ കാണാൻ കഴിഞ്ഞുള്ളു.



ഒരു ബിസിനസ് സിനിമ എന്നതാണ് ആദ്യം വിചാരിച്ചത്. ഒരു കുടുംബചിത്രം എന്ന് പിന്നെ വിധിയെഴുതി.

പക്ഷെ എന്നെ ആകർഷിച്ചത് അതിലെ ബിസിനസ്നോടുള്ള സൂഷ്മതയോടെ ഉള്ള സമീപനം ആണ്. മലയാളികളിൽ ബിസിനസ് എന്ന വാക്കിന് സ്വീകാര്യത കുറച്ചൊക്കെ ഉണ്ടെങ്കിലും കച്ചവടം ഇപ്പോഴും ഒരു പൊട്ട വാക്കാണ്. അതിൽ പലപ്പോഴും പൊതുവെ നല്ലവർ വിട്ടുനിൽക്കും എന്ന് പൊതു മതം. പ്രത്യകിച്ചും സ്ത്രീകൾ. ഇവിടെ ജേക്കബിന്റെ ഭാര്യയാണ് ശ്രദ്ധേയമായി ഉണ്ടാക്കിയ കഥാപാത്രം.


കച്ചവടത്തിന്റെ കാതൽ ആയ നെഗോസിയേഷൻ ഇതിലും നല്ലവർക്കു ചേർന്നതായി കാണിക്കാൻ സംവിധായകൻ കുറെ പാട് പെടുന്നുന്നുണ്ട്. പണം കൊടുത്തവൻ ഇത്രയ്ക്കു വില്ലൻ ആവുന്നതും പൊതു മലയാളി പ്രേക്ഷകന് വേണ്ടി. ഒരു കച്ചവട സിനിമ ആയി എത്തിക്കുന്നതും  സംവിധായകന്റെ കേമത്തം ആയി ആണ് ഞാൻ കാണുന്നത്.  അത്രതന്നെ പ്രക്ഷകരിലേക്കു എത്തിച്ചു സിനിമ വിജയിപ്പിച്ചത് തന്നെ വലിയ കാര്യം. വിനീതിനെ അഭിനന്ദിക്കുന്നതിനേക്കാൾ ഞാൻ ഇഷ്ടപ്പെടുന്നത് വിനീതിനെ കുറിച്ചുള്ള പ്രതീക്ഷ ഈ സിനിമ നിലനിർത്തുന്നു എന്ന് പറയാൻ ആണ്.


സ്ഥിരം ശൈലികളിൽ നിന്നും നിവിൻ പോളി മാറുന്നില്ല എന്നതാണ് ഒരു വിഷമം. സംഭാഷണ ശൈലി ആണ് ഉദ്ദേശിച്ചത്.




Courtesy note: The images are owned by respective owners. Took it from internet through Google Image search.

2 comments: