Monday, December 19, 2016

കേരളത്തിലെ അന്താരാഷട്ര ചലച്ചിത്ര മേള 2016 | IFFK 2016

കേരളത്തിലെ അന്താരാഷട്ര ചലച്ചിത്ര മേള 2016 - International Film Festival of Kerala 2016

ഇപ്രാവശ്യവും ഞാൻ ഒരാഴ്ച  IFFK  വേണ്ടി മാറ്റി വാക്കാൻ  പറ്റി  എന്നത് ഒരു നല്ല കാര്യം. ഓരോ സിനിമയും ഒരു അറിവായി അല്ല എനിക്ക് തോന്നാറ്. അത് ഒരു തരം തിരിച്ചറിവാണ്. പലതരം തിരിച്ചറിവുകൾ. അത് പലതും സംവിധായകൻ പറയാൻ വിചാരിച്ചതാവണം എന്നില്ല. നമ്മുടെ മനസിലാണ് തിരിച്ചറിവ് രൂപപ്പെടുന്നത്. അത്തരം അനുഭവങ്ങളിലൂടെ ഒന്ന് പോയാലോ.

കേരളം എന്ന ഒരു സ്ഥലത്തു വളർന്നു അവിടെ തന്നെ ജീവിക്കുന്ന എനിക്ക് പലതരത്തിലുള്ള സാമ്പത്തിക സാമൂഹ്യമായ അഭിപ്രായങ്ങൾ ഉണ്ട്. പലതും മാറാൻ ഉണ്ട്. പക്ഷെ ഒറ്റ വക്കിൽ ഞാൻ ഒരു സ്വർഗത്തിൽ ആണ് ജീവിക്കുന്നതെന്ന് എന്നെകൊണ്ട് ചിന്തിപ്പിക്കാൻ ഇപ്രാവശ്യം മേള യിലുള്ള മുപ്പതു ചിത്രങ്ങൾക്കു പറ്റി.

കികി ഡുക്  എന്ന സംവിധായകൻ്റെ വല എന്ന അർത്ഥമുള്ള പേരുള്ള സിനിമ ആദ്യം ഒരു മത്സ്യ തൊഴിലാളിയുടെ വലയാണ് പ്രമേയം എന്ന് തോന്നിപ്പിച്ചു. പിന്നെയുണ്ടഡാ അവൻ തന്നെ ഒരു വലയിൽ വീഴുന്നു. പാവം തോന്നുമ്പോഴും താൻ ഒരു 'പാവം' അല്ല എന്ന് പറയാൻ ആ നിസ്സഹായനായ തൊഴിലാളി സ്വാഭിമാനത്തോടെ ധൈര്യം കാണിക്കുന്നു. ദ:കൊറിയക്കാർ ധാരാളിത്വത്തിൽ ഉഃ കൊറിയക്കാരനായ അവൻറെ തുണി കളയുമ്പോൾ ചോദ്യം ചെയ്യുന്ന ഒരു നിമിഷ നേരം മതി അത് മനസ്സിലാക്കാൻ. ഇവിടെ അവൻ ഒരു ഉത്തര കൊറിയക്കാരൻ ആയ ഗൃഹസ്ഥൻ ആണെങ്കിൽ, ഞാൻ ഡാനിയേൽ ബ്ലായിക്ക് എന്ന് പറയുന്ന സിനിമയിൽ നിസ്സഹാനായ ഒറ്റയാൻ ഡാനി ഒരു വികസിത രാജ്യക്കാരൻ ആണ്. ഡാനിയേൽ ഗവഃ കോടതിയിൽ സമർപ്പിക്കുന്ന കത്ത് ഈ വികാരം പങ്കു വക്കുന്നു. ഞാൻ ഒരു സ്വാഭിമാനമുള്ള ഒരു പൗരൻ ആണ്. ഞാൻ ഭിക്ഷ ചോദിക്കും എന്ന് കരുതരുത് കാരണം ഞാൻ എല്ലാ കാലത്തും ജോലി ചെയ്യുന്നു മരണം വരെ നികുതിയും തന്നിരിക്കുന്നു. ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം നേരിട്ട് കാണപ്പെടുന്നില്ലെങ്കിലും എങ്ങനെ ഒരു ഗവഃ ജോലിക്കാരിക്ക് ജനങ്ങളെ സേവിക്കാം എന്നത് ആൻ എന്ന ഒരു ഉദ്യോഗസ്ഥയുടെ സിനിമ കാണിക്കുന്നു. water water everywhere not a drop to drink എന്ന ചൊല്ല് യാഥാർത്ഥം ആണ് എന്നതാണ് രണ്ടു യുവതികൾ എന്നെ ഓര്മിപ്പിക്കുന്നത്. ഒന്ന് ഡാനിയേലിനോട് ഒപ്പം കൂടുന്ന ചെറുപ്പക്കാരിയായ അമ്മ. അവൾ സൂപ്പർമാർകെറ്റിൽ മോഷണം വരെ നടത്തുന്നു. പോലീസിൽ ഏൽപ്പിക്കാതെ ഇരിക്കുന്ന മാനേജേരിലൂടെ, അവിടെയും സംവിധായകൻ ഒരു വില്ലനെ കാണിക്കാതെ ഇരിക്കാൻ ശ്രമിക്കുന്നു. മകൾക്കു ഭക്ഷണം കൊടുക്കാൻ ഭക്ഷണ ബാങ്ക് എന്ന ഒരു സ്ഥാപനം ഉണ്ട്. പക്ഷെ അവളുടെ ഷൂ കീറിപ്പോയത് കളിയാക്കുന്നത് പാവം കുഞ്ഞി കുട്ടികൾ ആണ്. എന്ത് ചെയ്യും? പതുക്കെ പതുക്കെ എങ്കിലും പ്രേക്ഷകർ അവളെ ന്യായികരിക്കാൻ ശ്രമിക്കും. അവൾ നടൻ ഭാഷയിൽ പറഞ്ഞാൽ വേശ്യ ആയതിന്. ഒരു വില്ലനും ഇല്ലാതെ. അവൾ എന്നിട്ടും സ്വാഭിമാനിയാണ്. അത്ര നല്ല സാഹചര്യത്തിൽ അല്ലെങ്കിലും തെക്കൻ കൊറിയയിൽ ഒരു വേശ്യയെ കിം കി ഡുക് കാണിക്കുന്നു. തന്നെ സഹായിക്കുന്ന വടക്കൻ കൊറിയക്കാരനെ അവൾ തിരിച്ചു സല്കരിക്കുന്നത് കയ്യിലുള്ള ഏറ്റവും വിലയുള്ള സ്വത്തു 'ശരീരം' വച്ചാണ്. പിന്നെ പണം ഉപയോഗിച്ച് സൂപ്പ് വാങ്ങി കൊടുക്കുന്നു. അതിനിടയിൽ വീട്ടിൽ വിളിച്ചു സഹോദരനോട്  പഠിക്കാൻ പറയുന്നു. വികസനം എന്നത് എല്ലാവരെയും സഹായിക്കൽ അല്ല എന്ന് കുറച്ചു തലതാഴ്ത്തിയെങ്കിലും അതിൽ ഒരു ദക്ഷിണ കൊറിയക്കാരൻ ഉദ്യോഗസ്ഥൻ പറയുന്നത് കേൾക്കാം. ചൗഥി കുത് എന്ന പഞ്ചാബി സിനിമയിൽ ഒരു കർഷകൻ ഉണ്ട്. അവൻ അവന്റെ നായയെയും സ്നേഹിക്കുന്നു. ജീവന് തുല്യം അത് യജമാനനെ നോക്കുന്നതും കാണാം. ഒരു കൃഷിക്കാരന്റെ ലോകം. അവിടെ പുതിയ രാഷ്ട്രീയ പരീക്ഷണങ്ങൾ നടക്കുന്നു. എല്ലാവരും അവന്റെ മനസ്സ് കാണാതെ പോകുന്നു. അവനും തല താഴ്ത്താത്തത് അവൻ സ്വയം അവന്റെ വില വെക്കുന്നത് കൊണ്ടാണ്. അവന്റെ അവന്റെ അമ്മയെ, ഭാര്യയെ, കുട്ടികളെ, ഗ്രാമ പ്രമുഖനെ എല്ലാം ബഹുമാനിക്കുന്നു. അത് കൊണ്ട് അവൻ സ്വാഭിമാനി ആവാതെ ഇരിക്കണ്ടല്ലോ. മകൾ എന്ന ഒരു പേർഷ്യൻ ചിത്രത്തിൽ അച്ഛനെ ബഹുമാനിക്കുന്ന എന്നാൽ ഒരിക്കലെങ്കിലും ധിക്കരിച്ചാൽ സ്വത്വം നിലനിർത്താൻ കഴിയും എന്ന് കരുതി ഒരു ദിവസത്തെ വിമാനയാത്ര നടത്തുന്ന പെൺകുട്ടി എല്ലാ അച്ഛന്മാർക്കും ഒരു പാഠം ആണ്. അവളുടെ അമ്മായി(അച്ഛൻ പെങ്ങൾ) ആയി   വരുന്ന കഥാപാത്രം ഒരിക്കൽ വീട് വിട്ടു പോന്നവൾ ആണ്. അവൾ ഇപ്പൊ വിവാഹമോചനത്തിന്റെ വക്കിൽ ആണ്. എന്നിട്ടും അവൾ ഒരിക്കലും വേണ്ടരീതിയിൽ തനിക്കു വേണ്ടി ചിന്തിക്കാത്ത സഹോദരനോട് കയർക്കുമ്പോൾ തല താഴുന്നില്ല. "എന്റെ കല്യാണം പരാജയപെട്ടു. ഞാൻ മാത്രം ആണോ ഉത്തരവാദി?". ഒരു ചെറിയ സമയത്തു സഹോദരൻ(പെൺകുട്ടിയുടെ അച്ഛൻ) പരിച്ചയപെടുന്നതായി കാണിക്കുന്ന സഹോദരി ഭർത്താവിനെ നല്ല രീതിയിൽ കാണിക്കുന്നു. അതായതു ഈ സഹോദരൻ കാലോചിതമായി ഇടപെട്ടിരുന്നെങ്കിൽ ഈ ബന്ധം നിലനിന്നേനെ എന്ന ധ്വനി അവിടെ സംവിധായകൻ കാണിക്കുന്നു. ഒരു അച്ഛൻ, സഹോദരൻ എന്ന അധികാര സ്ഥാനങ്ങൾ വെറുതെ കൈവരുന്നതല്ല എന്ന തിരിച്ചറിവ് കൈവരേണ്ടിയിരിക്കുന്നു. പ്രത്യകിച്ചും പാരമ്പര്യത്തിൽ ഊന്നൽ ഉള്ള കുടുംബങ്ങളിൽ. പാർട്ടിങ്  എന്ന വിഭജിച്ചു പോകുന്ന ദമ്പതിമാരുടെ കഥയിൽ കടന്നു വരുന്ന സ്ത്രീ കഥാപാത്രം തന്റെ ശരികൾ ഒരിക്കലും പ്രക്ഷകരുടെ മുന്നിൽ ഇകഴ്ത്തി പറയുന്നില്ല. കെട്ടിട നിർമാണ തൊഴിലാളികളുടെ തട്ടിലുള്ള അവർ ടെഹ്റാനിലെ മറ്റൊരു ചിത്രം ആണ്.
കുട്ടി അച്ഛനമ്മമാരുടേതല്ല അത് സ്‌റ്റേറ്റിന്റെ സ്വത്തു ആണ്. അവിടെ അച്ഛനും അമ്മയും അഭിമാനത്തോടെ ഞങ്ങൾ നന്നായി ആണ് കുട്ടിയെ നോക്കിയത് എന്ന് പറയുമ്പോൾ അത് അഹംഭാവത്തോടെ ചോദ്യം ചെയ്യുന്ന ഗവഃ ഉദ്യോഗസ്ഥയായി അനിത എന്ന കഥാപാത്രം വരുന്ന പ്രത്യേക സ്വർഗം എന്ന സ്വീഡിഷ് സിനിമ നമ്മളെ ഞെട്ടിച്ചു. Strange Heaven അങ്ങനെ ഒരു സ്ഥിതി നിലനിൽക്കുന്ന സ്വീഡൻ എന്ന ലോകത്തിലെ ഏറ്റവും കുറ്റവാളികൾ കുറഞ്ഞ രാജ്യത്തെ കഥ പറയുന്നു. അവസാനം വരെ അഭിമാനത്തോടെ ആ പോളീഷ് ദമ്പതികൾ പോരാടിയെങ്കിലും നാടക സമാനമായ ഒരു മുഹൂർത്തത്തിലൂടെ സംവിധായകൻ അവർക്കു രക്ഷ രാജ്യം വിടൽ മാത്രം ആണ് എന്ന് കാണിക്കുന്നു. ഒരു പാലം കടന്നു കാറിൽ രക്ഷപെടുന്ന അവരെ (ഫിൻലൻഡിലേക്കു ആവാം) ഒരു തരത്തിൽ അല്ലേൽ വേറെ തരത്തിൽ സഹായിക്കു പണക്കാരും മധ്യവർഗക്കാരും ജനതയുടെ മനസ്സാണ്. പമിത (എന്റെ ഭാര്യയും രണ്ടു കുട്ടികളുടെ അമ്മയും) അനിത എന്ന ഗവഃ  സാമൂഹ്യ സേവികയെ കിട്ടിയാൽ രണ്ടു കൊടുത്തേനെ എന്ന് എന്നോട് പറഞ്ഞപ്പോൾ സംവിധായകൻ എത്ര മനോഹരമായാണ് അത് പ്രേക്ഷകരിലേക്ക് എത്തിച്ചത് എന്നത് സ്പഷ്ടം. വേറൊരു സിനിമയിൽ മറ്റൊരു മകൾ അച്ഛൻ ബന്ധം പറയുന്നത് നമുക്ക് വ്യക്തമായും മനസ്സിൽ ആവും. സിനിമ ഒരു റൊമാനിയൻ വകയാണ്: ബിരുദം എന്ന അർഥം വരുന്ന 'graduation' ആണ് ശീർഷകം. അവിടെ പതിനാറിൽ എത്തി അവസാന പരീക്ഷ എഴുതുന്ന മോൾ ഇഗ്ലണ്ടിൽ പോയി ഉന്നത ബിരുദം എടുക്കണമെന്നാണ് ഡോക്ടർ ആയ അച്ഛൻ ആഗ്രഹിക്കുന്നത്. മകളെ പരീക്ഷ ദിവസങ്ങളിൽ ഒരാൾ ആക്രമിക്കുന്നു. പരീക്ഷ എഴുതണം എന്ന് അച്ഛനു വാശി. "അക്രമിക്കു ഉദ്ധാരണം ഉണ്ടാവാത്തതു കൊണ്ട് മാത്രം ആണ് സാങ്കേതികമായി ഞാൻ ബലാൽസംഗം ചെയ്യപ്പെടാതെ ഇരുന്നത്" എന്ന് മകൾ പോലീസിനോട് പറയുന്നതിലൂടെ അവൾ എത്രത്തോളും തകർന്നിരിക്കയാണെന്നു പ്രേക്ഷകന് സ്പഷ്ടം. പരീക്ഷ അവൾ നിര്ത്തുന്നില്ല. അച്ഛന് അവളുടെ മാർക്ക് കുറയും എന്ന് പേടി. അച്ഛന്റെ ആവശ്യപ്രകാരം അവളുടെ ഉത്തരക്കടലാസ് തിരിച്ചറിഞ്ഞാൽ മാർക്ക് കൂട്ടി കൊടുക്കാൻ ഒരു അധ്യാപക മേധാവി തയ്യാർ ആകുന്നു. കുട്ടി ഉത്തരക്കടലാസ്സിൽ ഒരു ചിഹ്നം ഇടണം. അവാളോട് അത് വരെ അച്ഛൻ ഇങ്ങനെ അര്ഹതയില്ലാത്തതു നേടാൻ പഠിപ്പിച്ചിട്ടില്ല. അവിടെ മുതൽ അവൾ അഭിമാനി ആയി മാറി അച്ഛനോട് സഹകരിക്കാതെ ആണ് കാണിക്കുന്നത്. പരീക്ഷ കഴിഞ്ഞെങ്കിലും അച്ഛനൊന്നും അറിയില്ല. വേറൊരു അന്വേഷത്തിനു വേണ്ടി വലവിരിച്ചിരുന്ന പോലീസ് ഡോക്ടറെ (അച്ഛൻ)സമീപിക്കുന്നു. കുറച്ചു ദിവസങ്ങൾക്കു ശേഷം പരീക്ഷ അഴിമതി സംഭാഷണങ്ങൾ തങ്ങൾ പിടിച്ചെത്തകാര്യം അവർ പറയുന്നതോടെ നാടകീയത മറനീക്കി വരുന്നു. അവസാനത്തിൽ അഭിമാനിയായ മകൾ ആ സത്യം അച്ഛനോട് പറയുന്നതോടെ സിനിമ അവസാനിക്കുന്നു. അവൾ അങ്ങനെ ചിഹ്നം ഇട്ടില്ല. അവൾ റൊമാനിയയിലെ ജീവിതത്തിൽ സന്തുഷ്ടയാണ് എന്നും, അഭിമാനിക്കുന്നു എന്നും പറയുന്നു. നവാര എന്ന ചിത്രം പറയുന്നതു ഹോസ്നിമുബാറക് മാറുന്ന  ഈജിപ്ഷ്യൻ സാമൂഹ്യ സാഹചര്യം ആണ്. ഒരു വലിയ വീട്ടിലെ വേലക്കാരിയായ യുവതി ആണ് നവാര. അവളും പുതിയ മാറ്റങ്ങളിൽ സന്തുഷ്ടയാണ്. പക്ഷെ പെട്ടെന്ന് തെറ്റിദ്ധരിക്കാവുന്ന ഒരു സാഹചര്യത്തിൽ അവൾ പോലീസിന്റെ കണ്ണിൽ കള്ളി ആണ്. അപ്പോഴും പഴയ മേലാളികൾക്കു വേണ്ടി നല്ലതു പറയുന്ന തനിക്കറിയാവുന്ന ശരികൾക്ക് വേണ്ടി നിലനിക്കുന്നവളാണ് നവേര. നമ്മടെ മലയാളത്തിൽ പറഞ്ഞ കറുത്ത വർഗക്കാരുടെ കഥ കമ്മട്ടിപ്പാടത്തിലും ഒരു തട്ടിലുള്ളവർക്ക് അവന്റെ ശരികൾ നിശ്ചയിക്കാൻ മറ്റൊരു മാടമ്പിയുടെയും ആവശ്യം ഇല്ല എന്നത് തന്നെ ആണ് കാണിക്കുന്നത്. കച്ചവട സിനിമയുടെ ഒരു പുറംതൊലിടാൻ ശ്രമിച്ചത് (ദുൽഖറിനെ ഉപയോഗിച്ചത്) സാഹചര്യം മാത്രം.  ഞാൻ യോജിക്കുന്നു അതിനാൽ കുറെ പേർ ഇത് IFFKയിൽ അല്ലാതെയും കണ്ടു. നല്ലത്. തലയുയർത്തി തന്നെ സംവിധായകൻ ഇരിക്കട്ടെ. തിരിച്ചറിയപ്പെടാതെ മറയുന്ന കറുത്ത വർഗക്കാരിയുടെ പേരു കണ്ടു പിടിക്കാൻ നോക്കുന്ന പെൺഡോക്ടറെ  ആണ് 'the unknown girl' എന്ന ഫ്രഞ്ച് ചിത്രം കാണിക്കുന്നത്. ഡോ. ജെന്നി ഡ്വാവിൻ ഒരു ക്ലിനിക്ക് നടത്തുകയാണ്. അവിടെ അടുത്ത് ഒരു മരണം. ഒരു അന്വേഷണ സ്വഭാവം ആണ് എങ്കിലും, ഒരു മരണത്തെ കുറിച്ച് അതിലെ പെൺകുട്ടിയെ സ്നേഹിക്കാൻ എല്ലാവര്ക്കും അവകാശം ഉണ്ട് എന്ന പൗരബോധം ആണ് സിനിമ തരുന്നത്. ഡോക്ടർ ഞങ്ങൾക്ക് നന്നായി അന്വേഷിക്കാൻ ഐറിയാം എന്ന് പറയുന്ന പോലീസ് ഈ പൗരബോധം താഴ്ത്തിക്കെട്ടാൻ ശ്രമിക്കുന്നുണ്ട്.അഭിമാനത്തോടെ എല്ലാം നേരിടാൻ എനിക്ക് പറ്റും എന്ന് ഡോക്ടർ കാണിക്കുന്നു. പള്ളിയിലെ അച്ഛൻ പോലും അന്ധവിശ്വാസത്തിൽ മുങ്ങിയ ജനത്തെ ചൂഷണം ചെയ്യുന്ന സിനിമയാണ് 'the cursed ones'. ഖാന എന്ന ആഫ്രിക്കൻ രാജ്യത്തു ഒരു പെൺകുട്ടിയെ അവിടുത്തെ കാണുന്ന ചില നാശത്തിന്റെ ലക്ഷണങ്ങൾക്കു കാരണം ആയി ചിത്രീകരിക്കുന്നു. എത്രയെത്ര ഇന്ത്യൻ പെണ്ണുങ്ങൾ പണ്ട് സതി അനുഷ്ഠിച്ചിട്ടുണ്ട് എന്നതാണ് എന്റെ മനസ്സിൽ ഓടി വന്ന ഒരു ചിന്ത. ഒരു പത്രപ്രവർത്തകൻ അഴിമതി വെളിച്ചത്തു കൊണ്ടുവരുന്നതായാണ് കഥ. അത് അയാളെ കൊല്ലുമെങ്കിലും. അഭിമാനം എന്നത് ചിന്തിക്കാൻ പോലും അവകാശം ഇല്ലാത്ത ഒരു സമൂഹം. സംവിധായകൻ വന്നിരുന്നു. അദ്ദേഹം പറഞ്ഞു ഇത് ഇപ്പോഴും സർവസാധാരണം ആണ് എന്ന്. mercenaire എന്ന ചിത്രത്തിലൂടെ റഗ്ബി കളിയ്ക്കാൻ ഇറങ്ങി പുറപ്പെടുന്ന ഒരു Wallisian യുവാവിന്റെ പോരാട്ടം ആണ് ചിത്രീകരിക്കുന്നത്. അവർ ഫ്രാൻസിന്റെ ഭാഗം ആണെകിലും വേറെ ഒരു വർഗം ആണ്. നമ്മടെ മാഹി പോലെ പണ്ടത്തെ ഒരു ഫ്രഞ്ച് കോളനി ആവണം. കഥ യൂറോപ്പിലേക്ക് പുരോഗമിക്കുന്നു. കഥാപാത്രം ഒരു വെള്ളക്കാരിയായ കാമുകിയെ കണ്ടെത്തുന്നു. കുറച്ചു കഴിഞ്ഞു കാമുകിയുടെ വയറ്റിൽ ഉള്ള കുഞ്ഞിനെ കണ്ടു തുള്ളിച്ചാടുന്നു. കാമുകി പറയുന്നു "ഞാൻ എല്ലാവരുടെ കൂടെയും പോയിട്ടുണ്ട്. കുഞ്ഞു ഒരു ബ്ലോണ്ട് ഗേൾ (ചുവന്ന/സ്വർണ മുടിയുള്ള കുട്ടി) ആയാലോ?". നായകന് ഒരു നിമിഷം വേണ്ട അതിൽ തീരുമാനം പറയാൻ. "ഞാൻ അല്ലെ പണം ഉണ്ടാക്കുന്നത് പിന്നെ എന്തിനാ നീ വിഷമിക്കുന്നത്. ഞാൻ അവളെ വളർത്തും".

സ്വാഭിമാനം. അതെ അതാണ് ഒരു സംഭവം!! അത് നിലനിർത്താൻ ഒരു പൗരൻ ശ്രമിച്ചിരിക്കും. ഗവഃ സംവിധാനങ്ങൾ അത് ദുരഭിമാനം ആയി കാണാൻ പറ്റാതെ ഇരിക്കാൻ സ്വന്തം സേവകരെ (ഉദ്യോഗസ്ഥർ) പ്രേരിപ്പിക്കാൻ മറക്കുന്ന കാഴ്ച ലോകം മുഴുവൻ കാണാം. അതാണ് ഒരു തിരിച്ചറിവ്.

---- Movie Specific texts ---
Afgan movie - Parting

2 comments: